സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ ഉയർത്തി ഈ ബാങ്ക്
രണ്ടു കോടി രൂപയിൽ താഴെയുള്ള തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ഉയർത്തി ഇന്ത്യൻ ബാങ്ക്. പുതുക്കിയ പലിശ നിരക്ക് ജൂൺ ഒന്നു മുതലാണ് പ്രാബല്യത്തിൽ വന്നത്.
30 മുതൽ 45 ദിവസം വരെയുളള നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക് 3 ശതമാനമാണ്. 91 ദിവസം മുതൽ 120 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശ ലഭിക്കും. 120 ദിവസം മുതൽ 180 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.50 ശതമാനത്തിൽ നിന്ന് 3.75 ശതമാനമായി ഉയർത്തി.
ഒരു വർഷം മുതൽ 2 വർഷം വരെ കാലയളവുള്ള നിക്ഷേപങ്ങൾക്ക് 5.20 ശതമാനം പലിശ ലഭിക്കും. 2 വർഷം മുതൽ 5 വർഷം വരെ കാലയളവുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.25 ശതമാനമാണ്. 3 വർഷം മുതൽ 5 വർഷം വരെ കാലയളവുള്ള നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക് 5.35 ശതമാനമാണ്. റിപ്പോർട്ടുകൾ പ്രകാരം, എന്‍ആര്‍ഇ ടേം ഡെപ്പോസിറ്റുകൾ, ടാക്സ് സേവർ സ്കീം, ക്യാപിറ്റൽ ഗെയിൻസ് സ്കീം ടൈപ്പ് ബി (ടേം ഡെപ്പോസിറ്റുകൾ) 1988 സ്കീം എന്നിവയ്ക്കും ഇതേ നിരക്കുകൾ ബാധകമാണെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.
No comments
Post a Comment