വൈദ്യുതി ബിൽ അടക്കുന്നത് ഓൺലൈനിൽ മാത്രമാക്കുന്നു
അഞ്ഞൂറു രൂപയ്ക്കുമേൽ ബിൽ തുക ഇനി ഓൺലൈനിൽ മാത്രം സ്വീകരിക്കാനുള്ള നിർദേശമാണ് ബോർഡ് നൽകിയിട്ടുള്ളത്. അഞ്ഞൂറു രൂപയിൽ കൂടുതലുള്ള ബിൽ തുക അടയ്ക്കാൻ വരുന്നവർക്ക് ഓഫീസിൽനിന്നുതന്നെ ബോധവത്‌കരണം നടത്തും. അവരെ അവിടെവെച്ചുതന്നെ ഓൺലൈൻ സംവിധാനം മനസ്സിലാക്കി അതിലേക്ക് മാറ്റും. നിശ്ചിത തുകയിൽ കൂടുതൽ കാഷ് കൗണ്ടറിൽനിന്ന് സ്വീകരിക്കുന്നത് ഒറ്റയടിക്ക് നിർത്തില്ല. രണ്ടുമൂന്ന് ബില്ലിങ് തവണ കൂടി ഇതു തുടരും. അതിനുശേഷം പൂർണമായും നിർത്തും.
കാഷ് കൗണ്ടറിലൂടെയുള്ള എല്ലാ പണമിടപാടുകളും ഓൺലൈനാക്കി മാറ്റുന്നതിനുള്ള ബോധവത്‌കരണം നടത്താനും എല്ലാ സെക്ഷൻ ഓഫീസുകൾക്കും നിർദേശം നൽകിയിരിക്കുകയാണ്. ഇതോടെ വൈദ്യുതി ബോർഡ് ഇക്കാലമത്രയും ജനങ്ങളുമായി ബന്ധപ്പെട്ടുവന്ന കാഷ് കൗണ്ടർ ക്രമേണ ഇല്ലാതാവും. കാഷ്യർമാരെ പുനർവിന്യസിക്കേണ്ടതായും വരും.
No comments
Post a Comment