പറശ്ശിനിക്കടവിൽ ആധുനിക ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കും: മന്ത്രി എം.വി ഗോവിന്ദൻ
പറശ്ശിനിക്കടവിൽ ആധുനിക സൗകര്യങ്ങളോടെ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. വടക്കൻ കേരളത്തിലെ പ്രധാന തീർഥാടന കേന്ദ്രമായ പറശ്ശിനിക്കടവിൽ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ ഒരുമാസത്തിനകം തയ്യാറാക്കും.
പറശ്ശിനിക്കടവ് വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ മന്ത്രി പദ്ധതി വിശദീകരിച്ചു. പറശ്ശിനി മുത്തപ്പൻ മടപ്പുരയിൽ ലക്ഷക്കണക്കിന് പേരാണ് എത്തുന്നത്. ആന്തൂർ നഗരസഭയുടെ ഭാഗമായുള്ള രണ്ടേക്കർ ഭൂമിയും ഒരു ഏക്കറോളം സ്ഥലവും ഏറ്റെടുത്ത് ബസ് സ്റ്റാൻഡ് നവീകരിച്ചാണ് കോംപ്ലക്സ് നിർമിക്കുന്നത്.
ഓഡിറ്റോറിയം, ഡോർമെറ്ററി, പാർക്കിങ് ഉൾപ്പെടെ ഒരുക്കും. ഊരാളുങ്കൽ സൊസൈറ്റിയാണ് മാസ്റ്റൻ പ്ലാൻ തയ്യാറാക്കുന്നത്. ഡിപിആർ തയ്യാറാക്കി വിവിധ ഏജൻസികളെ ഉപയോഗിച്ച് പ്രവർത്തനം ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, നഗരസഭ സ്ഥിരം സമിതി ചെയർമാന്മാരായ കെ.വി പ്രേമരാജൻ, പി.കെ മുഹമ്മദ് കുഞ്ഞി, നഗരസഭ എൻജിനിയർ പി സുനിൽ കുമാർ, എം.വി ജനാർദനൻ എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി പി.എൻ അനീഷ് സ്വാഗതം പറഞ്ഞു.
No comments
Post a Comment