ഇനി ട്രെയിനുകളിലും ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമിടപാടുകൾ നടത്താം, പുതിയ മാറ്റങ്ങൾ ഉടൻ എത്തും
ട്രെയിൻ യാത്ര എളുപ്പമാക്കാൻ പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമിടപാടുകൾ നടത്താനുള്ള സംവിധാനമാണ് ഉപഭോക്താക്കൾക്കായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഒരുക്കുന്നത്.
നിലവിൽ, ഫുഡ് സപ്ലൈയേഴ്സും മറ്റും അമിത നിരക്ക് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ക്യുആർ കോഡ് സ്കാനിംഗ് സംവിധാനത്തിലൂടെ അമിത നിരക്കുകൾ ഈടാക്കുന്നത് ഒഴിവാക്കാൻ സാധിക്കും. കൂടാതെ, ക്രമക്കേടുകൾ എളുപ്പത്തിൽ കണ്ടെത്താൻ റെയിൽവേയ്ക്ക് കഴിയും. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ തിരഞ്ഞെടുത്ത ട്രെയിനുകളിലായിരിക്കും ഈ സംവിധാനം ഉടൻ അവതരിപ്പിക്കുക. പിന്നീട്, മറ്റ് ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും.
നിലവിൽ, കാർഡ് സ്വയ്പ്പ് പേയ്മെന്റ് സംവിധാനം ട്രെയിനുകളിൽ ലഭ്യമാണ്. എന്നാൽ, യാത്രക്കാർ പണമിടപാടുകൾ നടത്താൻ ഈ സേവനം ഉപയോഗിക്കാറില്ല. ക്യുആർ കോഡ് സ്കാനിംഗ് പ്രാവർത്തികമാകുന്നതോടെ, ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പണം ഇടപാടുകൾ നടത്താം.
No comments
Post a Comment