Header Ads

  • Breaking News

    പാക്കിസ്ഥാനില്‍ പ്രളയക്കെടുതി; ആയിരത്തോളം പേര്‍ മരിച്ചു; സ്വാറ്റില്‍ ഒലിച്ചുപോയത് 24 പാലങ്ങള്‍, 50 ഹോട്ടലുകള്‍




    ഇസ്ലാമാബാദ്: കനത്ത മഴയെത്തുടര്‍ന്ന് പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവശ്യയില്‍ ചൊവ്വാഴ്ച വരെ മഴ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്വാറ്റ് നദി വലിയതോതില്‍ കരകവിഞ്ഞ് ഒഴുകുമെന്ന മുന്നറിയിപ്പും പ്രവശ്യയുടെ ദുരന്തനിവാരണ വിഭാഗം നല്‍കി. സ്വാറ്റ് മേഖലയില്‍ 24 പാലങ്ങളും 50 ഹോട്ടലുകളും ഒലിച്ചുപോയി.

    ബലൂചിസ്താനിലും സിന്ഡ് പ്രവശ്യയിലും 30 ദശലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചു . മരണം 1000 ആയെന്നും ദശലക്ഷത്തിലധികം പേര്‍ക്ക് സാമ്പത്തിക സഹായം വേണ്ടതുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വാറ്റ്, ഷംഗ്ള, മിംഗോറ, കോഹിസ്താന്‍ മേഖലകളില്‍ മിന്നല്‍ പ്രളയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

    പ്രളയബാധിത മേഖലകളില്‍ രക്ഷാ , ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തെ വിളിക്കാന്‍ പാക്ക് സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ 982 പേര്‍ പ്രളയം മൂലം മരിച്ചതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍മാത്രം 45 പേരാണ് മരിച്ചത്.

    No comments

    Post Top Ad

    Post Bottom Ad