രാജ്യത്ത് 6ജി പ്രഖ്യാപനവുമായി നരേന്ദ്ര മോദി
ഡൽഹി: 4ജിയെക്കാൾ 10 മടങ്ങ് ഇന്‍റർനെറ്റ് വേഗതയുള്ള 5ജി ഇന്ത്യയുടെ പടിവാതിൽക്കൽ നിൽക്കെ സെല്ലുലാർ സാങ്കേതികവിദ്യയുടെ ആറാം തലമുറയായ 6ജി പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദശകത്തിന്‍റെ അവസാനത്തോടെ 6 ജി അവതരിപ്പിക്കുമെന്ന് മോദി അവകാശപ്പെട്ടു.
സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2022ന്‍റെ ഗ്രാൻഡ് ഫിനാലെയെ അഭിസംബോധന ചെയ്യവേ, ഈ ദശകത്തിന്‍റെ അവസാനത്തോടെ 6ജി സേവനങ്ങൾ ഇന്ത്യയിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, രാജ്യത്ത് 5 ജി സേവനങ്ങൾ ചെലവുകുറഞ്ഞതും വിശാലവുമായ ശ്രേണിയിൽ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ എല്ലാ പ്രധാന നഗര, ഗ്രാമീണ മേഖലകളിലും 5 ജി സേവനങ്ങൾ ലഭ്യമാക്കാൻ ഞങ്ങൾ ശ്രമിക്കും, കേന്ദ്രമന്ത്രി വൈഷ്ണവ് പറഞ്ഞു.
No comments
Post a Comment