‘ദേശീയ പതാകയെ തള്ളിപറഞ്ഞവര്‍ ഇന്ന് പതാക ഉയര്‍ത്തുന്നു’; ഭരണഘടനയെ കൂടി മാനിക്കാന്‍ തയ്യാറാകണമെന്ന് കമാല്‍ പാഷ
രാജ്യത്ത് ദേശീയ പതാകയെ തള്ളിപറഞ്ഞവര്‍ ഇന്ന് ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഭരണഘടനയെ കൂടി മാനിക്കാന്‍ തയ്യാറാകണമെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിക്കുകയാണ്. എന്നാല്‍ ഇപ്പോഴും ഇവിടെ എന്ത് പറയണം, എന്ത് ചിന്തിക്കണം, എന്ത് കഴിക്കണം തുടങ്ങിയ അടിസ്ഥാന സ്വാതന്ത്ര്യം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയിസ് യൂണിയന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കമാല്‍ പാഷ.
അയല്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എഴുപത്തിയഞ്ച് വര്‍ഷം ഇന്ത്യയില്‍ ഭരണഘടന നിലനിന്നത് തന്നെ അത്ഭുതമാണ്. ശക്തനായ ഭരണാധികാരിയാണെങ്കില്‍ കോടതി പോലും പത്തി താഴ്ത്തുന്ന സ്ഥിതിയാണ് ഇന്ത്യയിലെന്നും അഡ്വ. എ ജയശങ്കര്‍ പറഞ്ഞു.
അതേസമയം, എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് കേന്ദ്രം സംഘടിപ്പിക്കുന്നത്. ചെങ്കോട്ടയില്‍ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹര്‍ ഘര്‍ തിരംഗ ജനങ്ങള്‍ ഏറ്റെടുത്തു. ഇന്നലെ മന്ത്രിമാരുള്‍പ്പെടെ എല്ലാവരും വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി.
No comments
Post a Comment