Header Ads

  • Breaking News

    പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം:അപേക്ഷ ക്ഷണിച്ചു



    ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി എന്നീ പദ്ധതികളുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി/ഫിഷറീസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ബി എഫ് എസ് സി, ഏതെങ്കിലും ഫിഷറീസ്/സുവോളജി വിഷയങ്ങള്‍/അക്വാകള്‍ച്ചര്‍ സെക്ടറില്‍ ഗവ.സ്ഥാപനങ്ങളില്‍ നിന്നുള്ള നാല് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
    പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുളള വി എച്ച് എസ് സി/ഫിഷറീസ് വിഷയത്തിലുളള ബിരുദം/സുവോളജി ബിരുദം/എസ് എസ് എല്‍ സിയും ഗവ. സ്ഥാപനത്തിലുളള അക്വാകള്‍ച്ചര്‍ മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
    താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 30ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2731081, 0497 2732340.

    No comments

    Post Top Ad

    Post Bottom Ad