കണ്ണൂരില്‍ മയക്കുമരുന്ന് നല്‍കി ഒന്‍പതാം ക്ലാസുകാരിയായ വിദ്യാര്‍ഥിനിയെ സഹപാഠി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ദുരൂഹതയെന്ന് പോലീസ്
കണ്ണൂരില്‍ മയക്കുമരുന്ന് നല്‍കി ഒന്‍പതാം ക്ലാസുകാരിയായ വിദ്യാര്‍ഥിനിയെ സഹപാഠി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
ഇതിനിടെ അതിജീവിതയുടെ പിതാവ് നേരത്തെ പോക്സോ കേസില്‍ പ്രതിയാണെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 2019-ല്‍ മഹാരാഷ്ട്രയിലെ ഖര്‍ഗര്‍ പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസാണ് ഇദ്ദേഹത്തിനെതിരെയുളളത്. സ്വന്തംമകളെ പീഡിപ്പിച്ചുവെന്നു കാണിച്ചു കുട്ടിയുടെ മാതാവാണ് പരാതി നല്‍കിയത്.
എന്നാല്‍ ഈ കേസ് കുടുംബപ്രശ്നവുമായി ഉടലെടുത്തുണ്ടായതായാണ് സൂചന. അതിജീവിതയുടെ കുടുംബം ഇപ്പോള്‍ ഒന്നിച്ചുതന്നെയാണ് കഴിയുന്നത്. ഇതിനിടെ അതിജീവിതയെ കൂടാതെ മറ്റു പതിനൊന്നുപേര്‍ പീഡിപ്പിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തലില്‍ പൊലീസിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല.
കുറ്റാരോപിതനായ 15 വയസുകാരനെതിരെ മറ്റു പെണ്‍കുട്ടികളാരും പരാതി നല്‍കിയിട്ടില്ലെന്നാണ് സൂചന. വരും ദിവസങ്ങളില്‍ അതിജീവിതയായ പെണ്‍കുട്ടിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതിനിടെ കണ്ണൂരിലെ സ്‌കൂളുകളില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ജില്ലയിലെ സ്‌കൂളുകളില്‍ വെള്ളിയാഴ്ച എക്സൈസ് പരിശോധന ശക്തമാക്കി.
സ്‌കൂളുകളിലും പരിസരങ്ങളിലുമാണ് പരിശോധന നടത്തിയത്. സിറ്റി, പയ്യാമ്ബലം, മട്ടന്നൂര്‍ തുടങ്ങി വിവിധയിടങ്ങളില്‍ പരിശോധന നടന്നുവെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. കണ്ണൂര്‍ നഗരത്തിലെ ലഹരിയുടെ ഉറവിടമെന്ന് കരുതുന്ന കക്കാട് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
No comments
Post a Comment