Header Ads

  • Breaking News

    പിലാത്തറ ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ എജുക്കേഷനിലെ പഠനത്തോടൊപ്പം ജോലി നൽകുന്ന പദ്ധതി ആരംഭിച്ചു

    പിലാത്തറ ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ എജുക്കേഷനിലെ പഠനത്തോടൊപ്പം ജോലി നൽകുന്ന പദ്ധതി ആരംഭിച്ചു.   ജോബ് വിത്ത് കോഴ്സ് വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. 

    പഠനത്തിന് ശേഷം ജോലി എന്നത് എല്ലാവരുടെയും സ്വപനമാണ്. ഏതു കമ്പ്യൂട്ടർ ഡിപ്ലോമ കോഴ്സുകളും പഠിക്കുന്ന കാലയളവിൽ തന്നെ  പാർട്ട് ടൈം ആയി ജോലി ചെയ്യാനുള്ള അവസരമാണ് ആർച്ചി കൈറ്റ്സ് ഒരുക്കുന്നത്.  തൊഴിലധിഷ്ഠിത കോഴ്സുകൾക്കൊപ്പം  മികച്ച തൊഴിൽ പരിശീലനവും ഇവിടെ ലഭിക്കുന്നു. 

    ഷനിൽ ചെറുതാഴം അധ്യക്ഷനായ ചടങ്ങിൽ ബിന്ദു സുരേഷ് സ്വാഗതവും, ലയൺസ് ക്ലബ് കോഡിനേറ്റർ  സിദ്ധാർത്ഥ് വണ്ണാരത്ത്, വ്യാപാരി വ്യവസായി പിലാത്തറ സെക്രട്ടറിമാരായ ഇ വി ഗണേശൻ ഷാജി മാസ്കോ എന്നവർ ആശംസയും സുഹൈൽ ചട്ടിയോൾ നന്ദി  അർപ്പിച്ചു സംസാരിച്ചു. 
    പഠനകാലയളവിൽ കുട്ടികൾക്ക് മികച്ച തൊഴിൽ പരിശീലനവും വ്യാപാരികൾക്ക് ഏറെ സഹായം ആകുന്ന പദ്ധതിക്ക് മികച്ച സ്വീകരണമാണ് വ്യാപാരികളിൽ നിന്ന്  ഉണ്ടാവുന്നത്. ഈ അധ്യായന വർഷത്തിൽ   കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലെ കമ്പനികളെയും ഉൾപ്പെടുത്തി മെഗാ ജോബ് ഫെയർ നടപ്പിലാക്കും.

    No comments

    Post Top Ad

    Post Bottom Ad