Header Ads

  • Breaking News

    സ്നേഹ പൊതിച്ചോറുമായി ഉറവ പരിസ്ഥിതി ക്ലബ്




    ഇരിട്ടി: പാല ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഉറവ പരിസ്ഥിതി ക്ലബിന്റെ സഹകരണത്തോടെ സ്‌കൂളിലെ 10ാം തരം വിദ്യാര്‍ത്ഥികള്‍ സ്‌നേഹ പൊതിച്ചോര്‍ നല്‍കി. ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച തെറ്റുവഴി കൃപഭവന്‍ അന്തേവാസികള്‍ക്കാണ് പൊതിച്ചോര്‍ എത്തിച്ച് നല്‍കിയത്.
    നിങ്ങളെങ്ങനെ ഒറ്റക്കാവും ഞങ്ങളുള്ളപ്പോള്‍ എന്ന സന്ദേശവുമായാണ് പാല ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഉറവ പരിസ്ഥിതി ക്ലബ് ദേശീയ ഹരിത സേനയുടെ നേതൃത്വത്തില്‍ സ്‌കൂളിലെ 10ാം തരം വിദ്യാര്‍ത്ഥികള്‍ 325 പൊതിച്ചോര്‍ ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച തെറ്റുവഴി കൃപഭവനിലെ അന്തേവാസികള്‍ക്ക് എത്തിച്ച് നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്നും എത്തിച്ച പൊതിച്ചോറാണ് കൃപാഭവനിലെ അന്തേവാസികള്‍ക്കായി നല്‍കിയത്. നിരവധി സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉറവ പരിസ്ഥിതി ക്ലബിന്റെ വേറിട്ട മാതൃകയായിരുന്നു ഈ പൊതിച്ചോര്‍ വിതരണവും. പ്രധാനാധ്യാപിക എന്‍. സുലോചന, സി. അബ്ദുള്‍ അസീസ്, സി. എ. അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പൊതിച്ചോര്‍ എത്തിച്ച് നല്‍കിയത്.


    No comments

    Post Top Ad

    Post Bottom Ad