Header Ads

  • Breaking News

    ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ചാർജ് ഈടാക്കില്ല: ധനമന്ത്രി നിർമലാ സീതാരാമൻ





    ഡിജിറ്റൽ പണമിടപാടുകൾ പൊതുജനങ്ങൾക്ക് ഗുണകരമാണെന്നും അവയ്ക്ക് ചാർജ് ഈടാക്കാനുള്ള സമയമിതല്ലെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ. ഡിജിറ്റൈസേഷനിലൂടെ ഇന്ത്യക്ക് സുതാര്യത കൈവരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച ന്യൂഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
    ഡിജിറ്റൽ ഇടപാടുകൾ, ഡിജിറ്റൈസേഷൻ, മികച്ച ആക്‌സസ് സാധ്യമാക്കുന്ന പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ കൂടുതൽ മുന്നേറാനാണ് നാം ശ്രമിക്കുന്നതെന്നും സീതാരാമൻ കൂട്ടിച്ചേർത്തു.

    യുപിഐ പേയ്‌മെന്റുകൾക്ക് ചാർജ് ഈടാക്കാൻ കേന്ദ്ര സർക്കാരിന് പദ്ധതിയില്ലെന്ന് അടുത്തിടെ ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രി നേരിട്ട് അഭിപ്രായ പ്രകടനം നടത്തിയത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് പങ്കാളികളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു.

    പൊതുജനങ്ങൾക്ക് സൗകര്യപ്രദമായതും സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ഉത്‌പാദനക്ഷമത നൽകുന്നതുമായ ഡിജിറ്റൽ സേവനമാണ് യുപിഐ. യുപിഐ സേവനങ്ങൾക്ക് നിരക്ക് ഈടാക്കുന്നത് സർക്കാർ പരിഗണനയിലില്ല. ഡിജിറ്റൽ പണമിടപാട് നടത്തുമ്പോൾ സേവന ദാതാക്കൾക്കുണ്ടാകുന്ന ചെലവുകൾ മറ്റ് മാർഗങ്ങളിലൂടെ പരിഹരിക്കണമെന്ന് ധനമന്ത്രാലയം ഓഗസ്റ്റ് 21ന് പോസ്റ്റ് ചെയ്ത ട്വിറ്ററിൽ കുറിച്ചു.

    ഡിജിറ്റൽ പണമിടപാടുകൾക്ക് സർക്കാർ കഴിഞ്ഞ വർഷം സാമ്പത്തിക സഹായം നൽകിയിരുന്നു. ഡിജിറ്റൽ പേയ്‌മെന്‍റുകളും സാമ്പത്തിക ശേഷിയുള്ളതും ഉപയോക്തൃ-സൗഹൃദവുമായ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷവും സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രാലയം ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.


    No comments

    Post Top Ad

    Post Bottom Ad