ഡോളോ കുറിച്ച് നല്‍കാന്‍ 1000 കോടി; അതീവ ഗൗരവതരമെന്ന് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ്
വിഷയം അവതരിപ്പിച്ചപ്പോള്‍ പാട്ടു കേള്‍ക്കുന്നത് പോലെ സുഖമുള്ള കാര്യമല്ല താന്‍ കേള്‍ക്കുന്നത് എന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പ്രതികരണം. ഈയിടെ എനിക്ക് കൊവിഡ് ബാധിച്ചപ്പോള്‍ ഉപയോഗിച്ചിരുന്ന മരുന്ന് ഇതാണ്. ഇതൊരു ഗൗരവമേറിയ വിഷയമാണ്, ഞങ്ങള്‍ അത് പരിശോധിക്കും,'' ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
നേരത്തെ ഡോളോ 650 ഉല്‍പാദകരായ മൈക്രോ ലാബ്‌സ് ലിമിറ്റഡിന്റെ മരുന്നുകള്‍ കുറിച്ചു നല്‍കാന്‍ സൗജന്യം പറ്റിയ വകയില്‍ 1000 കോടിയോളം രൂപയുടെ അഴിമതി ഡോക്ടര്‍മാര്‍ നടത്തിയെന്ന് ആദായ നികുതി വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 500 മില്ലിഗ്രാം വരെയുള്ള ഏത് ടാബ്ലെറ്റിന്റെയും വിപണി വില നിയന്ത്രണവിധേയമാണെന്ന് ഹരജിക്കാര്‍ പറഞ്ഞു.
എന്നാല്‍ 500 മില്ലിഗ്രാമില്‍ കൂടുതലുള്ള മരുന്നിന്റെ വില ബന്ധപ്പെട്ട ഫാര്‍മ കമ്പനിക്ക് നിശ്ചയിക്കാം. കേന്ദ്രത്തിന്റെ പ്രതികരണത്തിന് ശേഷം ഇത്തരം കൂടുതല്‍ വസ്തുതകള്‍ കോടതിയുടെ അറിവിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു എന്നും അഭിഭാഷകന്‍ പറഞ്ഞു. സെപ്തംബര്‍ 29 ന് കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിന് ലിസ്റ്റ് ചെയ്തു.
ബെംഗളൂരു ആസ്ഥാനമായുള്ള മൈക്രോ ലാബ്‌സ് ലിമിറ്റഡിന്റെ ഒമ്പത് സംസ്ഥാനങ്ങളിലെ 36 സ്ഥാപനങ്ങളില്‍ ജൂലൈ ആറിന് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പൊതുതാല്‍പ്പര്യമുള്ള സുപ്രധാന വിഷയമാണിത് അതീവ ഗൗരവത്തോടെ കോടതി ഇത് പരിഗണിക്കണം എന്നും പരീഖ് പറഞ്ഞു. അതേസമയം കൈക്കൂലി വാങ്ങുന്നവര്‍ ഡോക്ടര്‍മാരായതിനാല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടേണ്ടവരല്ലെന്നാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ വാദം.
2002ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (പ്രൊഫഷണല്‍ പെരുമാറ്റം, മര്യാദ, ധാര്‍മ്മികത) റെഗുലേഷന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍, അനുബന്ധ ആരോഗ്യ മേഖലയുമായുള്ള ബന്ധത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഒരു പെരുമാറ്റച്ചട്ടം നിര്‍ദ്ദേശിക്കുന്നുവെന്നും ഇത് പ്രകാരം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിന്നുള്ള മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ പണം, സമ്മാനങ്ങള്‍, വിനോദം, യാത്രാ സൗകര്യങ്ങള്‍ തുടങ്ങിയവ സ്വീകരിക്കുന്നത് നിരോധിക്കുന്നു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി
No comments
Post a Comment