ശുദ്ധമായ കള്ള് ലഭിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായി സര്‍ക്കാര്‍: ‘ട്രാക്ക് ആന്‍ഡ് ട്രേസ്’ സംവിധാനം ഉടൻ
തിരുവനന്തപുരം: മായം കലരാത്ത ശുദ്ധമായ കള്ള് ലഭിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായി സര്‍ക്കാര്‍. ‘ട്രാക്ക് ആന്‍ഡ് ട്രേസ്’ എന്ന സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് എക്സൈസ് വകുപ്പ്. കള്ള് ഉദ്പാദനം, വിതരണം ,വില്‍പ്പന തുടങ്ങി എല്ലാ ഘട്ടങ്ങളിലും സുതാര്യത ഉറപ്പുവരുത്തുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 50 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
‘ട്രാക്ക് ആന്‍ഡ് ട്രേസ്’ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്തെ കള്ള് ഉദ്പാദിപ്പിക്കുന്ന ഓരോ വൃക്ഷത്തിനും വെർച്വൽ നമ്പര്‍ ഏര്‍പ്പെടുത്തുകയും ലൈസന്‍സ് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സുതാര്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഉപഭോക്താവിന് ശുദ്ധമായ കള്ള് ലഭ്യമാക്കാനും ഓഡിറ്റിങ്ങിനു വിധേയമാകുന്നതിനാല്‍ കള്ള് വ്യവസായ മേഖലയുടെ ആരോഗ്യകരമായ നിലനില്‍പ്പിനും ഈ സംവിധാനം സഹായകമാകും. നിലവില്‍ കേരളത്തില്‍ 4800 ഓളം കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
No comments
Post a Comment