Header Ads

  • Breaking News

    സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം



    തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ വ്യാപകമായി
    കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ തീവ്ര മഴയ്ക്കും സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആറു ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

    കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ട് തുടരും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരള, ലക്ഷദ്വപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

    അതേസമയം, വടക്കന്‍ കേരളത്തിന്റെ മലയോര മേഖലയില്‍ പെയ്ത കനത്ത മഴയില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മലവെള്ളപ്പാച്ചിലുണ്ടായി. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയില്‍ ഗതാഗത തടസമുണ്ടായി. കോഴിക്കോട് വിലങ്ങാട് വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. വിലങ്ങാട് ടൗണില്‍ വെള്ളം കയറി. വിലങ്ങാട്-നരിപറ്റ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിലുമ വെള്ളം കയറി.

    No comments

    Post Top Ad

    Post Bottom Ad