വൺ നേഷൻ, വൺ ഫെർട്ടിലൈസർ: ഫാക്ടംഫോസ് ഇനി ഭാരത് എൻപികെ എന്ന പേരിൽ വിറ്റഴിക്കും
വൺ നേഷൻ, വൺ ഫെർട്ടിലൈസർ പദ്ധതിയുടെ ഭാഗമായി വളങ്ങളുടെ പേര് പരിഷ്കരിക്കുന്നു. ഇതോടെ, ഫാക്ടംഫോസ് വളം ഭാരത് എൻപികെ എന്ന പേരിൽ വിപണിയിൽ എത്തും. ദക്ഷിണേന്ത്യൻ കർഷകരുടെ ഇഷ്ട വളമാണ് ഫാക്ടംഫോസ്. കൂടാതെ, ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ വളങ്ങളെല്ലാം ഭാരത് എന്ന ബ്രാൻഡിൽ ആയിരിക്കും വിറ്റഴിക്കുക.
ഒക്ടോബർ 2 മുതൽ യൂറിയ, ഡിഎപി, എംഒപി, എൻപികെഎസ് തുടങ്ങിയ രാസവളങ്ങൾ രാജ്യത്തെ ഏത് കമ്പനികൾ നിർമ്മിച്ചാലും ഭാരത് യൂറിയ, ഭാരത് ഡിഐപി, ഭാരത് എംഒപി, ഭാരത് എൻപികെ എന്ന പേരിലാണ് പുറത്തിറക്കേണ്ടത്.
നിർമ്മാണ കമ്പനികളുടെ പേരിനോടൊപ്പം ഇനി പുതിയ ലോഗോയും പേരുമായിരിക്കും ചാക്കിൽ എഴുതുക. ഉത്തരവ് പ്രാബല്യത്തിലായതോടെ, പുതിയ തരം ചാക്കുകൾക്ക് മാത്രമാണ് സെപ്തംബർ 15 മുതൽ ഓർഡർ നൽകാൻ സാധിക്കുക.
No comments
Post a Comment