ഡിആര്‍ഐ കണ്ണൂര്‍ യൂണിറ്റ് നല്‍കിയ പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തില്‍ ് ദുബായില്‍ നിന്ന് വന്ന കാസര്‍കോട് കളനാട് സ്വദേശി മുഹമ്മദ് ബിന്‍ റഷീദ് മുഹമ്മദ് എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെ ഡിആര്‍ഐ കണ്ണൂര്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരും കണ്ണൂര്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
മലാശയത്തിനുള്ളില്‍ ഒളിപ്പിച്ച നാല് ക്യാപ്സ്യൂളുകളില്‍ സംയുക്ത രൂപത്തിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. 1172 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് 53,40,250 രൂപ വിപണി മൂല്യം വരും. ഉദ്യോഗസ്ഥരായകൂവന്‍ പ്രകാശന്‍, ശ്രീവിദ്യാ സുധീര്‍, സൂപ്രണ്ടുമാരായ സന്ദീപ് ദാഹിയ, നിഷാന്ത് താക്കൂര്‍, ജുബര്‍ ഖാന്‍, സുരേന്ദ്ര ജംഗിദ്, അഭിഷേക് വര്‍മ്മ ഇന്‍സ്‌പെക്ടര്‍മാരായ വത്സല എം.വി, ഹെഡ് ഹവില്‍ദാര്‍, ലിനീഷ്, ലയ, ഓഫീസ് സ്റ്റാഫ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
No comments
Post a Comment