Header Ads

  • Breaking News

    ജഗധീപ് ധന്‍കര്‍ ഉപരാഷ്ട്രപതി



    ജഗദീപ് ധന്‍കര്‍ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി. 182 നെതിരെ 528 വോട്ടുകള്‍ക്ക് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയെ തോല്‍പ്പിച്ചാണ് അദ്ദേഹം ഉപരാഷ്ടപതി പദത്തിലെത്തിയത്. രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായ അദ്ദേഹം 2003 ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ജനതാദളിലൂടെയാണ് അദ്ദേഹം രാഷ്ടീയത്തിലെത്തിയത്. പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. മുഖ്യമന്ത്രിയുമായി നിരന്തരം ഏറ്റുമുട്ടിയതോടെ അദ്ദേഹം ദേശീയ തലത്തില്‍ ശ്രദ്ധാകേന്ദ്രമായി.

    ദീര്‍ഘകാലം ഹൈക്കോടതിയിലും സുപ്രിം കോടതിയിലും അഭിഭാഷകനായി സേവമനുഷ്ഠിച്ചു. വി പി സിംഗ് സര്‍ക്കാരില്‍ പാര്‍ലമെന്ററി കാര്യ ഉപമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഭൈരോണ്‍ സിംഗ് ഷെഖാവതിന് ശേഷം ഇതാദ്യമായാണ് രാജസ്ഥാനില്‍ നിന്നൊരു ഉപരാഷ്ട്രപതിയുണ്ടായത്.


    No comments

    Post Top Ad

    Post Bottom Ad