ആറളം ഫാമിന്റെയും വന്യജീവി സങ്കേതത്തിന്റെയും അതിർത്തിയിൽ കാട്ടാന പ്രതിരോധ മാർഗങ്ങൾ സ്ഥാപിക്കുന്നതിനായി വിവിധ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി
ഇരിട്ടി: ആറളം ഫാമിന്റെയും വന്യജീവി സങ്കേതത്തിന്റെയും അതിർത്തിയിൽ കാട്ടാന പ്രതിരോധ മാർഗങ്ങൾ സ്ഥാപിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കാൻ വനം, മരാമത്ത് , ടി ആർ ഡിഎം എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധ തുടങ്ങി. നിലവിലുള്ള ആനമതിൽ ബലപ്പെടുത്തിയും ഉയരം വർധിപ്പിച്ചും മതിലിന്റെ ഉൾവശത്ത് വന്യജീവി സങ്കേതത്തിൽ 10.2 കിലോമീറ്റർ ദൂരത്തിൽ സോളാർ തൂക്ക് വേലി സ്ഥാപിക്കുന്നതിനുമാണ് എസ്റ്റിമേറ്റ് ചെയ്യാറാക്കുന്നത്.
ആറളത്ത് ആന പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെട്ടുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി കലക്ടർ മുഖേന നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ വിഷ്ണദാസ്, ഇരിട്ടി സെക്ഷൻ കെട്ടിട നിർമ്മാണ വിഭാഗം ഓവർസിയർമാരായ കെ.സി. വിപിൻ, എം. പ്രസാദ് , ആറളം ഫാം സൈറ്റ് മാനേജർ കെ.വി. അനൂപ്, വനം വകുപ്പ് കൊട്ടിയൂർ റെയിഞ്ചർ സുധീർ നരോത്ത്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി. പ്രസാദ്, ഫോറസ്റ്റർമാരായ പി. പ്രകാശ്, സി.കെ. മഹേഷ്, കെ. രാജു, വാർഡ് അംഗം മിനി ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
വളയംചാൽ മുതൽ പൊട്ടിച്ചി പാറ വരെ 10.2 കിലോമീർ നടന്ന് നിലവിലുള്ള മതിലിന്റെ പൊളിഞ്ഞ ഭാഗവും ബലപ്പെട്ടുത്തേണ്ട ഉയരം കൂട്ടേണ്ട സ്ഥലങ്ങളും കണ്ട് രേഖപ്പെടുത്തി. നിലിവിലുള്ള മതിൽ പുനർനിർമ്മിച്ച ശേഷം ഫാം അതിർത്തിയിൽ നിന്ന് മണ്ണിട്ട് ഉയർത്തി ശക്തിപ്പെടുത്തന്നതാണ് ഉചിതമെന്ന് വനം വകുപ്പ് അധികൃതരും ജനപ്രതിനിധികളും പ്രദേശവാസികളും വിദഗ്ത സംഘത്തെ അറിയിച്ചു. ഈ ഭാഗത്തുകൂടി വന്യമൃഗങ്ങളെ നിരീക്ഷിക്കുന്നതിനായി സ്ഥിരം പരിശോധനയ്ക്ക് പ്രത്യേക സഞ്ചാരപാതയും നിർമ്മിക്കുന്നതും പരിഗണിക്കും. രണ്ടാഴ്ച്ചക്കകം എസ്റ്റിമേക്ക് സമർപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
No comments
Post a Comment