2000 സ്‌കൂളുകളില്‍ 9000 റോബോട്ടിക് ലാബുകള്‍
വിനോദ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികളുടെ കഴിവ് വികസിപ്പിക്കുന്നതിന് 9,000 റോബോട്ടിക് ലാബുകള്‍ ഡിസംബറില്‍ 2000 ഹൈസ്‌കൂളുകളില്‍ സജ്ജമാകും.ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വഴിയാണ് നടപ്പാക്കുന്നത്.
ഉദ്ഘാടനം ഡിസംബര്‍ 8ന് വെള്ളയമ്ബലം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയാകും.
റോബോട്ടിക്സ്,ഐ.ഒ.ടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള പുത്തന്‍ സാങ്കേതിക മേഖലകളില്‍ പരിശീലനം നേടുന്നതിന് അവസരം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
4000 കൈറ്റ് മാസ്റ്റര്‍മാര്‍ക്ക് പരിശീലനം നല്‍കും. ഇവരുടെ നേതൃത്വത്തില്‍ പരിശീലനം നേടുന്ന 60,000 കുട്ടികള്‍ മറ്റുവള്ളവരെ പരിശീലിപ്പിക്കും. എട്ട്, ഒന്‍പത്, പത്ത് ക്ളാസുകളിലായുള്ള 12 ലക്ഷം കുട്ടികള്‍ക്കാണ് ആദ്യം പരിശീലനം.
ട്രാഫിക് സിഗ്നല്‍, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഓട്ടോമാറ്റിക് ഡോര്‍, സെക്യൂരിറ്റി അലാം എന്നിവ തയാറാക്കുന്നതിന് സ്‌കൂള്‍ തലത്തിലും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍, ശബ്ദ നിയന്ത്രിത ഹോം ഓട്ടോമേഷന്‍, കാഴ്ചശക്തിയില്ലാത്തവര്‍ക്കുള്ള വാക്കിംഗ് സ്റ്റിക്ക് എന്നിവയ്ക്ക് സബ്ജില്ല, ജില്ലാതലത്തിലും പരിശീലനം നല്‍കും.
സ്‌ക്രാച്ച് കമ്പ്യൂട്ടർ ഗെയിം തയാറാക്കല്‍, മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ ‘ആപ്പ് ഇന്‍വെന്റര്‍’ ഉപയോഗിച്ച് മൊബൈല്‍ ആപ്പ് നിര്‍മ്മിക്കല്‍ എന്നിവയും പരിശീലിക്കും
No comments
Post a Comment