കണ്ണൂർ സർവകലാശാലയിൽ 2432 ബിരുദ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു.
കണ്ണൂർ:ഒക്ടോബർ 31 ന് കണ്ണൂർ സർവകലാശാലയിൽ പ്രവേശനം അവസാനിച്ചിരിക്കെ
2432 സീറ്റുകൾ ഒഴിവുള്ളതായി സെനറ്റ് അംഗം ഡോ .ആർ കെ ബിജു അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്തെ അഫിലിയേറ്റ് ചെയ്ത മുഴുവൻ കോളേജുകളിലും സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്ന അവസ്ഥയാണ്.
കേരളം ,എം ജി ,കാലിക്കറ്റ് സർവകലാശാലകളിലും സമാന സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.
സീറ്റൊഴിവിനെ തുടർന്ന് സർവകലാശാല പ്രവേശനത്തീയതി ഈ മാസം 30 വരെയാക്കി.
അധികൃതർ ഇടപെട്ട് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഈ പ്രതിസന്ധി പരിഹരിക്കണമെന്ന് ബിജു ആവശ്യപ്പെട്ടു.
No comments
Post a Comment