നവംബർ 26, 27 തീയ്യതികളിൽ തളിപ്പറമ്പിൽ സ്റ്റാർട്ടപ്പ് ശില്പശാല
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ യുവ സംരംഭകർക്കായി സംരംഭകത്വത്തിന്റെ നൂതന സാധ്യതകളും പ്രവണതകളും മനസിലാക്കുന്നതിനായി സ്റ്റാർട്ടപ്പ് ശില്പശാല സംഘടിപ്പിക്കുന്നു. നവംബർ 26, 27 തീയ്യതികളിൽ സംഘടിപ്പിക്കുന്ന ശില്പശാല 26ന് വൈകീട്ട് നാലിന് തദ്ദേശസ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. എം വി ഗോവിന്ദൻമാസ്റ്റർ എംഎൽഎ അദ്ധ്യക്ഷനാവും. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക് മുഖ്യപ്രഭാഷണം നടത്തും.
അഭ്യസ്ത വിദ്യരായ യുവതികളെ സംരംഭകത്വത്തിലേക്ക് നയിക്കുക, തൊഴിൽ മേഖലകൾ സൃഷ്ടിക്കുക, സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് എത്തിക്കുക തുടങ്ങിയവയാണ് വർക്ക്ഷോപ്പിന്റെ ലക്ഷ്യം.18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവർക്കാണ് ശില്പശാല. കൂടുതൽ വിവരങ്ങൾക്ക്: 86063 86287, 82813 74550.
No comments
Post a Comment