പ്ലാസ്റ്റിക് കമ്പനിയിൽ തീപിടിത്തം; 30 ലക്ഷം രൂപയുടെ നാശനഷ്ടം
ധർമശാല : പ്ലാസ്റ്റിക് ഉൽപന്ന നിർമാണ കമ്പനിയിലുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നഷ്ടം. കുഴിച്ചാൽ റെയിൻബോ പാക്കിങ്സ് എന്ന സ്ഥാപനത്തിനാണ് ഇന്നലെ ഉച്ചകഴിഞ്ഞ് തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് ജീവനക്കാർ ഭക്ഷണം കഴിക്കാനായി പുറത്ത് പോയ സമയത്തായിരുന്നു തീപിടിത്തം. യന്ത്രസാമഗ്രികളും നിർമിച്ച ഉൽപന്നങ്ങളും രാസ പദാർഥങ്ങളും കത്തി നശിച്ചു.
തളിപ്പറമ്പ് അഗ്നിരക്ഷാ സേനയുടെ 2 യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പറയുന്നു. 30 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുഴിച്ചാൽ സ്വദേശിയായ എസ്.എസ്.മണികണ്ഠനാണ് ഉടമ. തളിപ്പറമ്പ് അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ സി.പി.രാജേഷ്, ഗ്രേഡ് അസി. ഓഫിസർമാരായ സി.വി.ബാലചന്ദ്രൻ, കെ.വി.സഹദേവൻ, രാജൻ പരിയാരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.
No comments
Post a Comment