തേൻ മഹോത്സവം കണ്ണൂരിൽ
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിൽ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ 18, 19 തീയതികളിൽ തേൻ മഹോത്സവം സംഘടിപ്പിക്കും.
സെമിനാറുകൾ, കർഷകരെ ആദരിക്കൽ, കാർഷിക പ്രശ്നോത്തരി, പ്രദർശന- വില്പന മേള എന്നിവയും നടക്കും. സെമിനാറിൽ പങ്കെടുക്കുന്നതിന് 9447305385 നമ്പറിൽ രജിസ്റ്റർ ചെയ്യണം.
ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് സെമിനാറിൽ പങ്കെടുക്കാൻ അവസരം ലഭ്യമാവുക. ഉത്‌പന്നങ്ങളുടെ പ്രദർശനം കാണാൻ മാത്രമായി എത്തുന്നവർ പേര് രജിസ്റ്റർ ചെയ്യേണ്ടതില്ല.
No comments
Post a Comment