കൊട്ടിയൂർ ടൗണിൽ നിന്നും ആടിനെ കടിച്ചു കൊന്നത് കടുവയെന്ന് നാട്ടുകാർ
കൊട്ടിയൂർ:കൊട്ടിയൂർ ടൗണിന് സമീപം പാലുകാച്ചി റോഡിൽ താമസിക്കുന്ന ജോഷിയുടെ 9 മാസം , പ്രായമുള്ള ആടിനെയാണ് വന്യമൃഗം കടിച്ചു കൊന്നത്.ആടിന്റെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് ആടിനെ ചത്ത നിലയിൽ കണ്ടത്.കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു.ഇതിനു മുമ്പും വളർത്തു മൃഗത്തിന് നേരെ വന്യമൃഗ ആക്രമണം ഉണ്ടായിട്ടുണ്ട്. ആടിനെ കൊന്നത് കടുവയാണെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.കൊട്ടിയൂർ ടൗണിന് സമീപത്തു തന്നെ കടുവയെ കണ്ടെന്നറിഞ്ഞ് നാട്ടുകാർ ഭീതിയിലാണ്. എന്നാൽ കാൽ പാടുകൾ പോലും കണ്ടെത്താതെ ആടിനെ കൊന്നത് കടുവയാണെന്ന് ഉറപ്പിക്കാൻ കഴിയില്ല എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ
No comments
Post a Comment