കേരള സർക്കാർ പുറത്തിറക്കുന്ന മലബാർ ബ്രാണ്ടി ഓണത്തിന് വിപണിയിൽ
സർക്കാർ പുറത്തിറക്കുന്ന പുതിയ മദ്യം ഓണത്തിന് വിപണിയിലെത്തും. പുതിയ മദ്യം മലബാർ ബ്രാണ്ടി എന്ന പേരിൽ തന്നെ പുറത്തിറക്കാനാണ് സർക്കാരിന്റെ തീരുമാനം.മദ്യം പുറത്തിറക്കുന്നതിനായി ബോർഡിന്റെ അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്.
വിലകുറഞ്ഞ ബ്രാൻഡുകളുടെ ലഭ്യതക്കുറവ് പരിഗണിച്ചാണ് മലബാർ ബ്രാണ്ടി എത്തിക്കുന്നത്. കൂടുതൽ ആവശ്യക്കാരുള്ള ബ്രാൻഡായ ജവാൻ റമ്മിന് പിന്നാലെയാണ് സർക്കാർ പുതിയ മദ്യം വിപണിയിൽ എത്തിക്കാനൊരുങ്ങുന്നത്. നേരത്തെ ഇത് സംബന്ധിച്ച് ആലോചനകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് പുതിയ മദ്യത്തിന്റെ കാര്യത്തിൽ വ്യക്തത വന്നത്.വർഷങ്ങളായി പൂട്ടിക്കിടക്കുന്ന മലബാർ ഡിസ്റ്റിലറിയിൽ നിന്നാണ് മലബാർ ബ്രാണ്ടി എന്ന പേരിൽ മദ്യം ഉത്പ്പാദിപ്പിക്കുക.
സർക്കാർ ഉത്തരവും ബോർഡ് അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായി. ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾ ഡിസംബർ ഒന്ന് മുതൽ ആരംഭിക്കും. കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻനിർമാണ പ്രവർത്തനങ്ങൾ ഡിസംബർ ഒന്ന് മുതൽ ആരംഭിക്കും. കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമാണ ചുമതല. ആദ്യഘട്ടമായ സിവിൽ ആൻഡ് ഇലക്ട്രിക് പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കും.
പ്ലാന്റ് മാർച്ച് മാസത്തിന് മുൻപ് പൂർത്തിയാക്കാനാണ് നിർദേശം. സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യതക്കുറവ് മൂലം ജവാൻ റമ്മിന്റെ ഉത്പാദനം കൂട്ടാൻ സർക്കാർ തീരുമാനിച്ചിരുന്നു. ബെവ്കോയിലെ മദ്യക്കമ്പനികളുടെ കുത്തക തകർക്കുന്നത് കൂടി സർക്കാർ ലക്ഷ്യം വയ്ക്കുന്നുണ്ട്.
No comments
Post a Comment