ഇടുക്കിയിൽ വീട് നിർമാണത്തിന് മണ്ണ് ഇടിഞ്ഞ് ഒരാൾ മരിച്ചു
ഇടുക്കി: വീട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. നെടുങ്കണ്ടം തോവാളപടി സ്വദേശി മാത്തുക്കുട്ടി ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള നിർമ്മാണ പ്രവർത്തങ്ങൾക്കിടെയാണ് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
മണ്ണ് നീക്കുന്നതിനിടെ കല്ലും മണ്ണും ഇടിഞ്ഞ് മാത്തുകുട്ടിയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ദേഹത്തേയ്ക് പതിയ്ക്കുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മാത്തുക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
No comments
Post a Comment