Header Ads

  • Breaking News

    സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിദ്യാർത്ഥികളെ ലോറിയിൽ കയറ്റി സ്ക്കൂളിൻ്റെ ആഹ്ലാദ പ്രകടനം




    പാനൂർ:യാതൊരു സുരക്ഷയും പാലിക്കാതെ വിദ്യാർത്ഥികളെ ആനയിച്ച് കൊണ്ട് സ്ക്കൂളിൻ്റെ ആഹ്ലാദ പ്രകടനം.സബ് ജില്ലാ കലോത്സവത്തിലും, ശാസ്ത്ര മേളയിലും വിജയം കരസ്ഥമാക്കിയ ടി.പി.ജി.എം.യു.പി സ്ക്കൂൾ കണ്ണങ്കോടിലെ 20 ലധികം വിദ്യാർത്ഥികളെ ആനയിച്ച് കൊണ്ടാണ് അപകടകരമായ രീതിയിൽ ലോറിയിൽ ആഹ്ലാദ പ്രകടനം നടത്തിയത്.
    സുരക്ഷാ വേലി പോലും കെട്ടാതെ പിഞ്ചു വിദ്യാർത്ഥികളെ ലോറിയിൽ കയറ്റി DJ മ്യൂസിക്കിൻ്റെ അകമ്പടിയോടെ ആഹ്ലാദ പ്രകടനം നടത്തിയതിനെതിരെ പ്രദേശവാസികൾക്കിടയിൽ അമർഷം ശക്തമാണ്.
    ലോറിയിൽ പിന്നിൽ നിന്ന് കൊണ്ട് യാത്ര ചെയ്യുന്ന അതിഥി തൊഴിലാളികൾക്കെതിരെ പോലും കേസെടുക്കുന്ന പോലീസ് ഇത്തരം നിയമ ലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്

    No comments

    Post Top Ad

    Post Bottom Ad