അക്ഷയയുടെ സേവനങ്ങൾ വ്യാജമായി നൽകുന്ന ഓൺലൈൻ സേവന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി
അക്ഷയയുടെ സേവനങ്ങൾ വ്യാജമായി നൽകുന്ന ഓൺലൈൻ സേവന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടിസ്വീകരിക്കും. അനധികൃതമായി പ്രവർത്തിക്കുന്ന ഓൺലൈൻ കേന്ദ്രങ്ങളെ നിയന്ത്രിക്കാൻ പ്രത്യേക നിരീക്ഷണ സമിതി രൂപീകരിക്കുമെന്ന് കലക്ടർ സ്വാഗത് ആർ ഭണ്ഡാരി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അക്ഷയകേന്ദ്രങ്ങളുടെ സേവനങ്ങൾ സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പഞ്ചായത്തിൽ സ്ഥിരം നിരീക്ഷണസമിതി രൂപീകരിക്കും. സബ് കലക്ടറുടെ മേൽനോട്ടത്തിൽ വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറി, പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും സമിതി പ്രവർത്തിക്കുക. നാലു മാസത്തിലൊരിക്കൽ സമിതി അന്വേഷണ റിപ്പോർട്ട് കലക്ടർക്ക് നൽകും. അക്ഷയ 20–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ കലക്ടർ സംരംഭകരുമായി സംവദിച്ചു. സംരംഭകർക്കും കലക്ടർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തുടർന്ന് അക്ഷയദിന സന്ദേശം നൽകി. പോസ്റ്റർ കൈമാറി. സംസ്ഥാന ഐടി മിഷൻ ഡിപിഎം എസ് നിവേദ് റിപ്പോർട്ട് അവതരിപ്പിച്ചു. അക്ഷയ ഇരുപതാം വാർഷികാഘോഷം എഡിഎം എ കെ രമേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫിനാൻസ് ഓഫീസർ ശിവപ്രകാശൻ നായർ അധ്യക്ഷനായി. റേഷനിങ് ഇൻസ്പെക്ടർ ജി പ്രകാശ് പിള്ള, ഡെപ്യൂട്ടി തഹസിൽദാർ തുളസി രാജ്, ഐടി കോ–-ഓർഡിനേറ്റർ ഉമ്മർ ഫാറൂക്ക് എന്നിവർ സംസാരിച്ചു. കെ പുഷ്പലത സ്വാഗതവും ബി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
No comments
Post a Comment