പ്രതി മുമ്പ് പെൺകുട്ടിയുടെ കൂട്ടുകാരെയും ആക്രമിച്ചിട്ടുണ്ട്; ഒമ്പത് വയസുകാരി ആക്രമിക്കപ്പെട്ട സംഭവത്തിൽ ബന്ധുക്കൾ
കാസർഗോഡ് ഉദ്യാവാറിൽ ഒമ്പത് വയസുകാരിയെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ ബന്ധുക്കൾ. പ്രതി ഇതിന് മുമ്പ് പെൺകുട്ടിയുടെ കൂട്ടുകാരെയും ആക്രമിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കൂട്ടുകാരെ കല്ലെറിഞ്ഞുവെന്ന് കുട്ടി പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസമാണ് മദ്രസയിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പൊക്കിയെടുത്ത് യുവാവ് നിലത്തെറിഞ്ഞത്. കുട്ടിയോടുള്ള ക്രൂരതയുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി സിദ്ധിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം കുട്ടി സാരമായ പരുക്കകളോടെ ചികിത്സയിൽ കഴിയുകയാണ്. റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടിയെ ഉപദ്രവിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും യുവാവിന് മാനസിക പ്രശ്‌നമുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
No comments
Post a Comment