മദ്യപിച്ച് മോശമായി പെരുമാറിയ ആംബുലന്‍സ് നഴ്‌സിനെതിരേ കേസ്
പരിയാരം: രോഗിയുടെ ബന്ധുക്കളോട് മദ്യപിച്ച് മോശമായി പെരുമാറിയ ആംബുലന്‍സ് സ്റ്റാഫ് നഴ്സിനെതിരേ കേസ്. പരിയാരം മെഡിക്കല്‍ കോളജിനടുത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ആംബുലന്‍സിലെ സ്റ്റാഫ് നഴ്സായ ചെറുപുഴ സ്വദേശി ജോമോനെ (43)തിനരെയാണ് പരിയാരം പോലീസ് കേസെടുത്തത്.
പരിയാരം മെഡിക്കല്‍ കോളജില്‍നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അത്യാസന്ന നിലയിലായ രോഗിയേയും കൊണ്ട് പോകുന്നതിനിടെയാണ് ജോമോന്‍ ബന്ധുക്കളോട് മോശമായി പെരുമാറിയത്. തുടര്‍ന്ന്, രോഗിയുടെ കൂട്ടിരിപ്പുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ജോമോനെ ജാമ്യത്തില്‍ വിട്ടു.
No comments
Post a Comment