Header Ads

  • Breaking News

    കണ്ണൂർ നഗരത്തിലെ വികസന പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നു



    കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് കോർപ്പറേഷൻ നിർമ്മിക്കുന്ന മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രങ്ങളുടെ പ്രവൃത്തി ഇഴയുന്നു. 2020 ജനുവരിയിൽ ആരംഭിച്ച പ്രവൃത്തി ആറ് മാസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ രണ്ട് വർഷത്തോടടുത്തിട്ടും നിർമ്മാണം എങ്ങുമെത്തയില്ല. സ്റ്റേഡിയത്തിന് സമീപമുള്ള സ്വാതന്ത്ര്യ സുവർണജൂബിലി സ്തൂപത്തിന് അരികിലായും കണ്ണൂർ എസ്. ബി. ഐയ്ക്ക് മുന്നിലെ പീതാംബര
    പാർക്കിലുമാണ് മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. സ്വാതന്ത്ര്യ സുവർണജൂബിലി സ്തൂപത്തിനരികിലുള്ള പാർക്കിംഗ് കേന്ദ്രത്തിൽ നിലവിൽ മരാമത്ത് പ്രവൃത്തികൾ പൂർത്തിയാക്കി നാല് നിലകളുടെ കമ്പി കെട്ടി വച്ച നിലയിലാണ്.


    No comments

    Post Top Ad

    Post Bottom Ad