Header Ads

  • Breaking News

    ഭൂവുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു



    ജില്ലയിലെ ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി വിലയ്ക്കു വാങ്ങി നല്‍കുന്നതിന്റെ ഭാഗമായി ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വാഹന സൗകര്യം, വൈദ്യുതി ലഭ്യത, വൈദ്യുതി സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ കുറഞ്ഞ ചെലവില്‍ വൈദ്യുതി എത്തിക്കാന്‍ കഴിയുന്ന ഭൂമി, കുടിവെള്ളം, ആദായമുള്ള ഭൂമി, നിരപ്പായ ഭൂമി എന്നീ സൗകര്യങ്ങളുള്ളതും കുറഞ്ഞത് ഒരേക്കര്‍ ഭൂമി വില്ക്കാന്‍ സന്നദ്ധരായ ഭൂവുടമകള്‍ക്ക് അപേക്ഷിക്കാം.

    സ്ഥല ഉടമകള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളോടൊപ്പം വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ്, അടിയാധാരം, ഭൂമിയുടെ സ്‌കെച്ച് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര്‍ അക്കൗണ്ട്, 15 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, ജില്ലാ ഗവണ്‍മെന്റ് പ്ലീഡറില്‍ നിന്നുള്ള ലീഗല്‍ സ്‌ക്രൂട്ടണി സര്‍ട്ടിഫിക്കറ്റ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന തുക, മുഴുവന്‍ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക, വസ്തു വില്‍പ്പനയ്ക്ക് തയ്യാറാണെന്നുള്ള സമ്മതപത്രം എന്നിവ ഉള്‍പ്പെടെയുള്ള അപേക്ഷ ഡിസംബര്‍ 15 നകം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി. പ്രൊജക്ട് ഓഫീസില്‍ ലഭിക്കണം ഫോണ്‍ : 04936 202251

     


    No comments

    Post Top Ad

    Post Bottom Ad