Header Ads

  • Breaking News

    തുടല്‍ അഴിഞ്ഞു അലഞ്ഞുതിരിയുന്ന വളര്‍ത്തുനായ ഉപദ്രിക്കുന്നതായി പരാതി.



    തലശ്ശേരി തുടല്‍ അഴിഞ്ഞു അലഞ്ഞു തിരിയുന്ന വളര്‍ത്തുനായ ആളുകളെ ഉപദ്രവിക്കുന്നതായി പരാതി. കൊളശ്ശേരി കാവും ഭാഗം, കൊട്ടപ്പൊയില്‍ വായനശാല പരിസരങ്ങളിലുമാണ് വളര്‍ത്തുനായ വഴിയാത്രക്കാരെ ഉപദ്രവിക്കുന്നതായി പരാതി ഉയരുന്നത്. ഏകദേശം ഒരു മാസക്കാലമായി നായ ഈ പ്രദേശങ്ങളില്‍ നിന്നും അലഞ്ഞു തിരിയാന്‍ തുടിങ്ങിയിട്ടെന്ന് ദേശവാസികള്‍ പറയുന്നു. കഴുത്തില്‍ പട്ടയുമായി കറങ്ങി നടക്കുന്ന നായക്ക് പ്രദേശവാസികള്‍ ആദ്യമൊക്കെ ഭക്ഷണം കൊടുത്തിരുന്നെങ്കിലും ഇപ്പോള്‍ ഉപദ്രവം കാരണം അത് നിലച്ച മട്ടാണ്. പ്രദേശത്തെ കുട്ടികളെയും മറ്റു വഴിയാത്രക്കാരെയും ഉപദ്രവിക്കുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം കാലത്ത് ട്യൂഷന് പോകുകയായിരുന്ന രണ്ടാം ക്ലാസുകാരന്റെ ദേഹത്ത് ഓടിക്കയറിയതുകാരണം നായയുടെ നഖം ഏറ്റ് കുട്ടിക്ക് വാക്‌സിനേഷന്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. ഏതെങ്കിലും വീട്ടില്‍ നിന്നും നായയെ കാണാതായിട്ടുണ്ടെങ്കില്‍ ആറാം വാര്‍ഡിലെ കളരിമുക്കില്‍ ഉണ്ടെന്ന് വാട്ട്‌സ് അപ് ഗ്രൂപ്പില്‍ നായയുടെ പടം അടക്കം പ്രചിരിപ്പിച്ചിട്ടും അതിന്റെ ഉടമയെ കണ്ടെത്താനായിട്ടില്ലെന്നും ദേശവാസികള്‍ പറയുന്നു. വിഷയം നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമുണ്ടായില്ലത്രെ. നായയ്ക്ക് ഭക്ഷണം കിട്ടാത്തതും ഉപദ്രവിക്കാന്‍ കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു.
    വളർത്തു നായകളെ നാടു
    കടത്തുന്നതും നിലവിൽ കണ്ടുവരുന്നുണ്ട്. പരിചരിക്കാനാളില്ലാതെ വാഹനങ്ങളിലും മറ്റും
    കൊണ്ടുവന്ന് ആളില്ലാത്ത ഇടങ്ങളിൽ തള്ളു
    ന്ന കാഴ്ചയും ഈയ്യിടെയായി ഉണ്ട്. അസുഖങ്ങളോ മറ്റോ പിടിപെ ട്ടാൽ പരിചരിക്കാനാവാത്ത സ്ഥിതി വരുന്ന സാഹചര്യങ്ങളിൽ വളർത്തു നായകളെ ഉപേക്ഷിക്കുന്നവരുമുണ്ട്. ഇത്തരത്തിലുള്ള നായകളാണ് തെ
    രു വുകളിലെത്തുമ്പോൾ
    ആളുകൾക്കും കുട്ടികൾക്കും നേരെ
    ആക്രമണത്തിനു മുതിരുന്നത്.
    വളർത്തു മൃഗങ്ങളുടെ കടിയേറ്റ് വാക്സിൻ ചെയതാലും ഭയത്തോടെ കഴിയുന്നവരുമുണ്ട്. ഏതാനും മാസം മുൻപ് ഗുണ നിലവാരമില്ലാത്ത വാക്സിൻ എടുത്തതു കാരണം അപകടം സംഭവിച്ച സംഭവവുമുണ്ടായിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad