വോട്ടർ പട്ടിക പുതുക്കാം
2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവരെ ഉൾപ്പെടുത്തി വോട്ടർ പട്ടിക പുതുക്കുന്നു. വോട്ടർ പട്ടികയിലെ പേര്, ഫോട്ടോ, വയസ്സ്, ജനനതീയതി, കുടുംബവിവരങ്ങൾ എന്നിവയിൽ ഡിസംബർ എട്ട് വരെ തിരുത്തലുകൾ വരുത്താം.
പട്ടികയിന്മേൽ ആക്ഷേപങ്ങളോ, പുതിയ
നവംബർ ഒമ്പതിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ഡിസംബർ എട്ട് വരെ സ്വീകരിക്കും. നവംബർ 26, 27 ഡിസംബർ മൂന്ന്, നാല് തീയതികളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് വരെ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രത്യേക ക്യാമ്പുകൾ സംഘടിപിക്കും.
താലൂക്കിലും കലക്ടറേറ്റിലും സജ്ജീകരിച്ച വോട്ടർ സഹായ കേന്ദ്രങ്ങൾ സന്ദർശിച്ച് വോട്ടർമാർക്ക് വിവരങ്ങൾ ഉറപ്പുവരുത്താം.
No comments
Post a Comment