ഗവ. വനിത ഐ ടി ഐ യിൽ നാഷണൽ അപ്രന്റിസ്ഷിപ്പ് മേള
കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും സഹകരണത്തോടെ കണ്ണൂർ ആർ ഐ സെന്റർ കണ്ണൂർ ഗവ. വനിത ഐ ടി ഐ യിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിച്ചു. കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസർ എൻ അജയകുമാർ ഉദ്ഘാടനം ചെയ്തു. ഗവ. വനിത ഐ ടി ഐ പ്രിൻസിപ്പൽ പി സനിൽ കുമാർ അധ്യക്ഷത വഹിച്ചു.
ജൂനിയർ അപ്രന്റിസ്ഷിപ്പ് അഡൈ്വസർ ജയചന്ദ്രൻ മണക്കാട് ബോധവത്കരണ ക്ലാസെടുത്തു. കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ജീവരാജ് നമ്പ്യാർ അപ്രന്റിസ് കോൺട്രാക്ട് വിതരണം ചെയ്തു. കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ് വർക് ഷോപ് സൂപ്രണ്ട് ടി രമേശൻ, മിൽമ ഫിനാൻസ് മാനേജർ എം ഭൂപേഷ് റാം, കെ വി ആർ ഡ്രീം വെഹിക്കിൾസ് എച്ച് ആർ മാനേജർ നിധിൻ മോഹൻ, കണ്ണൂർ ആർ ഐ സെന്റർ ട്രയിനിംഗ് ഓഫീസർ എ പി നൗഷാദ്, ജൂനിയർ അപ്രന്റിസ്ഷിപ്പ് അഡൈ്വസർ എ പി ഗിരീശൻ, കണ്ണൂർ വനിത ഐ ടി ഐ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ഇ കെ സുധീഷ് ബാബു, വനിത ഐ ടി ഐ സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത്കുമാർ എന്നിവർ സംസാരിച്ചു.
No comments
Post a Comment