Header Ads

  • Breaking News

    മൈക്രോ ഫിനാൻസ് വായ്പ; അപേക്ഷ ക്ഷണിച്ചു


     
    സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ സംസ്ഥാന കുടുംബശ്രീ മിഷനുനായി ചേർന്ന് നടപ്പാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയിൽ ‘മൈക്രോ ഫിനാൻസ് വായ്പ’ നൽകുന്നതിന് കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത അയൽക്കൂട്ടങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ച പട്ടികജാതി വനിതകളുടെ അയൽക്കൂട്ടങ്ങൾ ആയിരിക്കണം. ഒരു അയൽക്കൂട്ടത്തിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ. അംഗങ്ങളുടെ പ്രായപരിധി 18നും 55നും ഇടയിൽ ആയിരിക്കണം. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. വായ്പാ പലിശ നിരക്ക് അഞ്ച് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വർഷവുമാണ്. വിശദ വിവരത്തിനും അപേക്ഷാ ഫോറത്തിനും കോർപ്പറേഷന്റെ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 04972705036.

    No comments

    Post Top Ad

    Post Bottom Ad