ബൈക്ക് മോഷണം പോയി
തലശ്ശേരി : റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. പാനൂർ എലാംകോട് സ്വദേശി ഒതയോത്ത് പ്രസന്നകുമാറിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ.58.ജെ.1611 നമ്പർ ബൈക്കാണ് മോഷണം പോയത്. ഇന്നലെ ഉച്ചക്ക് 1.30 നും 6.20നുമിടയി ലാണ് മോഷണം പോയത്.തലശേരി പോലീസിൽ പരാതി നൽകി.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
No comments
Post a Comment