ലഹരി വിമുക്ത കേരളത്തിനായി നാൽപ്പത്തിയാറ് ലക്ഷം കുടുംബശ്രീ വനിതകളുടെ ഗോൾ ചലഞ്ച്
തിരുവനന്തപുരം: ഫുട്ബോൾ ലഹരി നെഞ്ചിലേറ്റി ‘ലഹരിവിമുക്ത കേരള’ത്തിനായി കുടുംബശ്രീയുടെ ഗോൾ ചലഞ്ച്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പെയ്ൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്തെ മൂന്നു ലക്ഷം അയൽക്കൂട്ടങ്ങളിലെ നാൽപത്തിയാറ് ലക്ഷം അംഗങ്ങൾ ഗോൾ ചലഞ്ചിൽ പങ്കെടുക്കും. ‘മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ‘നോ ടു ഡ്രഗ്സ്’ എന്നെഴുതിയ ബാഡ്ജ് ധരിച്ചുകൊണ്ടായിരിക്കും ഗോൾ ചലഞ്ചിനായി കുടുംബശ്രീ വനിതകൾ അണിനിരക്കുക.
No comments
Post a Comment