തലശ്ശേരി: തലശേരി സഹകരണാശുപത്രിക്ക് മുന്‍പില്‍ നടന്ന ഇരട്ട കൊലപാതകം കേസില്‍ അഞ്ചുപേര്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരെന്നും രണ്ടുപേര്‍ ഒളിവില്‍ കഴിയാന്‍ സഹായമൊരുക്കിയെന്നും കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത്കുമാര്‍ തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി പാറായി ബാബുവുണ്ടോയെന്ന കാര്യം കൂടുതല്‍ പരിശോധനയ്ക്കുശേഷമേ സ്ഥിരീകരിക്കാനാവൂ. സംഘത്തിന്റെ പേരില്‍ ഉയര്‍ത്തിട്ടുള്ള ലഹരി, ക്വട്ടേഷന്‍ ഇടപാടുകള്‍ എല്ലാം സമഗ്രമായി അന്വേഷിക്കുമെന്നും കമ്മിഷണര്‍ അജിത്ത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.എ.സി.പി.മാരായ പി. നിധിന്‍രാജ്, കൂത്തുപറമ്ബ് എ.സി.പി. പ്രദീപന്‍ കണ്ണിപ്പൊയില്‍, കേസ് അന്വേഷിക്കുന്ന തലശ്ശേരി സി.ഐ എം. അനില്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
No comments
Post a Comment