Header Ads

  • Breaking News

    കണ്ണൂർ പുഷ്പോത്സവം ജനുവരി മൂന്നാം വാരം




     കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കണ്ണൂർ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ കണ്ണൂർ പുഷ്പോത്സവം ജനുവരി മൂന്നാം വാരം നടത്തുന്നതിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ തീരുമാനമായി.ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ, ജില്ലയിലെ എം.പിമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കെ.വി സുമേഷ് എംഎൽഎ എന്നിവർ രക്ഷാധികാരികളാണ്. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ചെയർമാനായും വി.പി കിരൺ ജനറൽ കൺവീനറായും കെ.എം ബാലചന്ദ്രൻ ട്രഷററുമായ വിപുലമായ സംഘാടക സമിതിയും രുപീകരിച്ചു.പുഷ്പമേള, കാർഷിക സെമിനാറുകൾ, കാർഷിക മത്സരങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രദർശനങ്ങൾ, ഗാനോത്സവം, ന്യത്തോത്സവം തുടങ്ങിയ വിവിധ പരിപാടികളോടെ നടത്തുന്ന പുഷ്പോത്സവത്തിൽ വിവിധ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളെ കൂടി പങ്കാളികളാക്കാനും തീരുമാനിച്ചു.

    No comments

    Post Top Ad

    Post Bottom Ad