അറ്റകുറ്റപ്പണി പൂർത്തിയായി; പഴയങ്ങാടി പാലം ഇന്ന് തുറന്നു..
അറ്റകുറ്റപ്പണി പൂർത്തിയായി; പഴയങ്ങാടി പാലം ഇന്ന് തുറന്നു..
പഴയങ്ങാടി പാലത്തിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞ് ശനിയാഴ്ച രാവിലെ ഗതാഗതത്തിനായി തുറന്നുകൊടുത്തു.
രണ്ട് ഘട്ടമായാണ് പണി പൂർത്തിയാക്കിയത്. അറ്റകുറ്റപ്പണിയെത്തുടർന്ന് പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡിൽ ഗതാഗതനിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഒരുമാസത്തേക്കായിരുന്നു നിയന്ത്രണമെങ്കിലും അതിനുമുൻപേ പണി പൂർത്തിയായതിനാലാണ് ശനിയാഴ്ചതന്നെ തുറന്നുകൊടുക്കുന്നതെന്ന് എം.വിജിൻ എം.എൽ.എ. പറഞ്ഞു.
നാലരപ്പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ സ്ലാബുകൾ യോജിപ്പിച്ച ഭാഗത്ത് വിള്ളലുണ്ടായതിനെത്തുടർന്നാണ് അറ്റകുറ്റപ്പണി നടത്തിയത്.
No comments
Post a Comment