മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ ഏകദിന നിരാഹാരസമരം നടത്തും
തിരുവനന്തപുരം: കടലും, തീരവും കോര്‍പ്പറേറ്റുകളില്‍ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ ഏകദിന നിരാഹാരസമരം നടത്തും. ലോക മത്സ്യതൊഴിലാളി ദിനമായ ഇന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് സമരം. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണമെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
അതേസമയം വിഴിഞ്ഞം തുറമുഖനിര്‍നാണം ഉടന്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള വിഴിഞ്ഞം മദര്‍ പോര്‍ട്ട് ആക്ഷന്‍ സമിതിയുടെ നിരാഹാരസമരവും ഇന്ന് ആരംഭിക്കും. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമിതി പ്രസിഡന്റ് ഏലിയാസ് ജോണ്‍ നടത്തുന്ന നിരാഹാര സമരം സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്യും.
No comments
Post a Comment