Header Ads

  • Breaking News

    ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; ചെവിക്കും തലക്കും പരിക്ക്, അയൽവാസി അറസ്റ്റിൽ





    പാലക്കാട്: പാലക്കാട് മേഴത്തൂരിൽ ഭിന്നശേഷിക്കാരനായ 14കാരന് ക്രൂര മർദ്ദനമെന്ന് പരാതി. സൈക്കിൾ തട്ടിയതിന്റെ പേരിലാണ് അയൽവാസി അലി മർദ്ദിച്ചത്. ചെവിയ്ക്കും തലയ്ക്കും പരുക്കേറ്റ കുട്ടിയുടെ ആരോഗ്യനില വഷളായതായി കുടുംബം പറയുന്നു. തുടർ ചികിത്സയ്ക്ക് വഴിയില്ലാതെ മാതാപിതാക്കൾ.

    തലയ്ക്കകത്തെ മുഴകൾ നീക്കം ചെയ്ത ശസ്ത്രക്രിയയ്ക്ക് 9 വർഷം മുമ്പ് കുട്ടി വിധേയനായിരുന്നു. കുട്ടിയുടെ തലയ്ക്ക് യാതൊരു കേടും ഇല്ലാതെ സംരക്ഷിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ച കുട്ടിയാണ്. അടിയേറ്റ് കുട്ടി ഛർദ്ദിക്കുകയും ബോധരഹിതനാവുകയും ചെയ്തു. രോഗിയാണെന്നും തലയ്ക്ക് അടിക്കരുതെന്നും പലവട്ടം അപേക്ഷിച്ചതായി കുട്ടി. എന്നിട്ടും അടി നിർത്തിയില്ല. പിന്നീട് ആളുകൾ ഓടിക്കൂടി തടയുകയായിരുന്നു.

    ചെവിക്ക് അടി കിട്ടിയതിനെ തുടർന്ന് ചെവിക്ക് വേദനയുള്ളതായി കുട്ടി പറഞ്ഞതായി കുടുംബം വെളിപ്പെടുത്തുന്നു. കുട്ടിയെ മർദ്ദിച്ച ആൾ അയൽപക്കത്തുള്ളതാണ്. കുട്ടി രോ​ഗിയാണെന്ന് അറിയാവുന്ന ആളുമാണ്. അസഭ്യം പറഞ്ഞു കൊണ്ടാണ് അടിച്ചത്. തലക്കടിക്കല്ലേ, അറിയാതെ പറ്റിയതാണ് എന്ന് കുട്ടി പറയുന്നുണ്ടായിരുന്നു. ഇതൊന്നും കേൾക്കാതെ വീണ്ടും മർദ്ദിക്കുകയായിരുന്നു. റോഡിനപ്പുറത്ത് നിന്ന് ആളുകൾ ഓടിവന്നു. മേജർ സർജറി കഴിഞ്ഞയാളാണ് കുട്ടി എന്നും കുടുംബം കൂട്ടിച്ചേർക്കുന്നു. കുട്ടിയെ മർദ്ദിച്ച അലിയെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു.


    No comments

    Post Top Ad

    Post Bottom Ad