കാറിൽ മയക്കുമരുന്ന് കടത്തൽ : മൂന്നു പേർ അറസ്റ്റിൽ
കാഞ്ഞങ്ങാട്: കാറിൽ കടത്തിയ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്നു പേർ അറസ്റ്റിൽ. അജാനൂർ ഇട്ടമ്മൽ നസ്രത്ത് കോർട്ടേഴ്സിൽ താമസിക്കുന്ന പി.എ. മൻസൂർ (22), സി. മുഹമ്മദ് ആദിൽ (27), കൊളവയലിലെ മുഹമ്മദ് നൗഫൽ (31) എന്നിവരാണ് അറസ്റ്റിലായത്. ഹോസ്ദുർഗ് പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
2.68 ഗ്രാം മയക്കുമരുന്ന് ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ ജങ്ഷനിൽ നിന്ന് ഇട്ടമ്മൽ റോഡിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാർ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
No comments
Post a Comment