ന്യൂ മാഹി ഇടയിൽ പീടികയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ: ആർഎസ്എസ് പ്രവർത്തകനായ യുവാവിന് വെട്ടേറ്റു. വടക്കുമ്പാട്, കൂളി ബസാർ സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണ് എന്ന് വ്യക്തമല്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി, മൊബൈൽ ടവർ എന്നിവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. യശ്വന്തിന് ശത്രുക്കൾ ആരെങ്കിലുമുണ്ടോയെന്നും പരിശോധിച്ചുവരുന്നു.
സംഭവസ്ഥലത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രിയോടെ കൂടുതൽ പൊലീസ് സേനയെ സ്ഥലത്ത് വിന്യസിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
No comments
Post a Comment