സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം ക്ലാസ് മുറികളിലെ ചർച്ച ഇന്ന്
സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരണം സംബന്ധിച്ച് ഇന്ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേയും ക്ലാസുകളിൽ ഒരു പീരീഡ് വിദ്യാർഥികൾ ചർച്ച നടത്തും. 48 ലക്ഷം കുട്ടികൾ ചർച്ചകളിൽ പങ്കെടുക്കും.
ആദ്യ ഇടവേളയ്ക്ക് ശേഷം ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ ചർച്ചയ്ക്കായി നീക്കിവയ്ക്കും. കുട്ടികളുടെ ചർച്ച സ്കൂൾ തലത്തിൽ ക്രോഡീകരിച്ച് ബിആർസിക്ക് കൈമാറും. നിർദേശങ്ങൾ ഡോക്യുമെന്റായി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി. ശി വൻകുട്ടി അറിയിച്ചിരുന്നു.
No comments
Post a Comment