റേഷൻ വ്യാപാരികൾക്ക് അതാത് മാസം തന്നെ കമ്മീഷൻ പൂർണ്ണമായും നൽകും ;ഭക്ഷ്യ വകുപ്പ് മന്ത്രി.
തിരുവനന്തപുരം :റേഷൻ വ്യാപാരി സംഘടനാ നേതാക്കളുടെ നേതൃത്വത്തിൽ ശനിയാഴ്ച മുതൽ നടത്താനുദ്ധേശിച്ച കടയടപ്പ് സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഭക്ഷ്യ വകുപ്പ് മന്ത്രിയും,റേഷൻ വ്യാപാരികളും തമ്മിൽ നടത്തിയ ചർച്ചയിൽ റേഷൻ വ്യാപാരികൾക്ക് അതാത് മാസം ലഭിക്കേണ്ട കമ്മീഷൻ തുക അതാത് മാസം തന്നെ പൂർണ്ണമായും നൽകാൻ തീരുമാനമായത്. വ്യാപാരി സoഘടനകളുടെ ആവശ്യമായ , ഒക്ടോബർ മാസത്തെ കമ്മീഷൻ ഭാഗികമായി മാത്രം അനുവദിക്കൂ എന്ന സിവിൽ സപ്ലയർ കമ്മീഷണർ ഉത്തരവ് പിൻവലിക്കണം എന്ന ആവശ്യം സ്വീകരിച്ചു.ഒക്ടോബർ മാസത്തെ കമ്മീഷൻ പൂർണ്ണമായി തന്നെ ഉടൻ നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
No comments
Post a Comment