മത്സ്യഫെഡ് അപേക്ഷ ക്ഷണിച്ചു
മത്സ്യഫെഡിന്റെ ഔട്ട് ബോര്‍ഡ് മോട്ടോര്‍ സര്‍വ്വീസ് സെന്ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ജില്ലയിലെ സര്‍വ്വീസ് സെന്ററില്‍ ഐ.ടി.ഐ (വി.എച്ച്.എസ്.ഇ അഭിലക്ഷണീയം) യോഗ്യതയുള്ളതും മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നുമുള്ളവരെ ട്രെയിനികളായി നിയമിക്കുന്നു. പ്രതിമാസം 7500 രൂപ. കാലയളവ് 6 മാസം. നിശ്ചിത യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 30നകം ജില്ലാ മാനേജര്‍, മത്സ്യഫെഡ് ജില്ലാ ഓഫീസ്, കസബ ബീച്ച്, കാസറഗോഡ്, പിന്‍ 671121 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 9526041105, 9526041233.
No comments
Post a Comment