കുടൽമാല പിണഞ്ഞ പശുവിന് ശസ്ത്രക്രിയ
കണ്ണൂർ: കുടൽമാല കെട്ടുപിണഞ്ഞുപോയ പശുവിനെ അപൂർവ ശസ്‌ത്രക്രിയയിലൂടെ രക്ഷിച്ചു. നാറാത്ത് പഞ്ചായത്ത് മാലോട്ട് കണിയറക്കൽ നടുവിലെ വളപ്പിൽ കെ എൻ മുഹമ്മദ്കുഞ്ഞിയുടെ നാലുവയസ്സായ ക്രോസ് ബ്രഡ് ജേഴ്സി ഇനത്തിൽപ്പെട്ട പശുവിനാണ് ശസ്‌ത്രക്രിയയിലൂടെ പുതുജീവനേകിയത്.
കണ്ടക്കൈയിലെ വെറ്ററിനറി ഡോ. ആസിഫ് എം. അഷറഫ് പുല്ലൂപ്പി വെറ്ററിനറി ഡോ. റിൻസി തെരേസ, ഡോക്ടർമാരായ ഷർഹാൻ സലീം, ബാസ്റ്റിൻ ദാസ്, അമൃത പ്രഭാകരൻ, ഇ എസ് വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് കർഷകന്റെ ആലയിലെ പരിമിത സാഹചര്യങ്ങളിൽനിന്ന് സങ്കീർണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ആറു ദിവസത്തിലധികമായി ചാണകം പോകാതിരുന്ന പശു ശസ്ത്രക്രിയ പൂർത്തിയാക്കി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചാണകം വിസർജിച്ചു. തുടർചികിത്സയും ശാസ്ത്രീയ പരിചരണവും ലഭിച്ചതോടെ പശു പൂർണ ആരോഗ്യത്തിലായി
No comments
Post a Comment